രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകൾ യഥാർത്ഥ്യമാകുന്നു

Tuesday 27 February 2018 12:03 pm IST
"undefined"

ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിത ദിനമാ‍യ മാര്‍ച്ച്‌ എട്ടോടെ രാജ്യത്തെ 200 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും, ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും ഇത് നടപ്പാക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

നേരത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ദസ്താകിലെ നാപ്കിന്‍ പ്രൊഡക്ഷന്‍ യൂനിറ്റ് സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ന്യൂദല്‍ഹി, ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയുമാണ് പദ്ധതി ലക്ഷ‍്യം വെക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു. റെയില്‍വേയുടെ കേന്ദ്ര വനിത ക്ഷേമ ഒാര്‍ഗനൈസേഷനാണ് നാപ്കിന്‍ നിര്‍മ്മാണ യൂനിറ്റുകളുടെ ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.