ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Tuesday 27 February 2018 12:40 pm IST

കൊച്ചി: ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സിപിഐഎം ജില്ലാ നേതാക്കള്‍ക്കുളള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1;45 ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് നിലവിലെ കേസന്വേഷണം തൃപ്തികരമല്ല. ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പോലീസ് കേസന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. 

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കിയത്. പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.