കൊച്ചി: പാവങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിന് നല്കുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്ന കേരള സര്‍ക്കാര്‍ പാവങ്ങളുടെ ചൂഷകരാണെന്ന് പട്ടിക ജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ റാം വിചാര്‍ നേതം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സെക്രട്ടറിയേറ്റു നടയില്‍ ആരംഭിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ട് ഏത് ആവശ്യങ്ങള്‍ക്ക് എവിടെ എങ്ങനെ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് റാം വിചാര്‍ പറഞ്ഞു. പിട്ടിക ജാതി- വര്‍ഗ്ഗ വിഭാഗം കൂട്ടമായി താമസിക്കുന്നവര്‍ക്ക് ആ പ്രദേശത്തിനുമേല്‍ അവകാശാധികാരം പതിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: