ന്യൂദൽഹി: നാഗാലാൻഡിലും മേഘാലയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7മണിക്ക് തുടങ്ങിയ വോട്ടെടുപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെട്ടെടുപ്പ് തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ നാഗാലാൻഡിൽ 20 ശതമാനവും മേഘാലയിൽ 38 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
നാഗാലാൻഡിലെ ഉൾനാടൻ പ്രദേശങ്ങളിലെ വോട്ടെടുപ്പ് മൂന്ന് മണിയോടു കൂടി അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനു ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: