മധുവിന്റെ കൊലപാതകം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

Tuesday 27 February 2018 2:26 pm IST

പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍. ഇതു സംബന്ധിച്ച നിര്‍ദേശം എസ്‌പിക്ക് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും  കമ്മീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായി പറഞ്ഞു. 

മധുവിനെ ക്രൂരമായി മര്‍ദിച്ചു കൊലപെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അതൃപ്തി രേഖപ്പെടുത്തി. ഇന്ന് രാവിലെ അട്ടപാടിയില്‍ എത്തിയ കമ്മീഷന്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചു. വനത്തില്‍ വെച്ച്‌ പിടികൂടിയപ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍ നോക്കി നിന്നത് ദൗര്‍ഭാഗ്യകരമാണ്. ആദിവാസികളുടെ നഷ്ട്ടപെട്ട ഭൂമി തിരിച്ചുപിടിയ്ക്കാനും കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് അട്ടപ്പാടിയില്‍ എത്തി മധുവിന്റെ വീട് സന്ദര്‍ശിച്ചു. മധുവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും ഇന്ന് അട്ടപ്പാടിയില്‍ എത്തി മധുവിന്റെ വീട് സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.