നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: ഒരാള്‍ മരിച്ചു

Tuesday 27 February 2018 3:46 pm IST
"undefined"

ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഒരാള്‍ വെടിയേറ്റ് മരിച്ചു.ആയുധങ്ങളുമായി ഏറ്റുമുട്ടിയ രണ്ട് വിഭാഗക്കാരെ പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ പോളിംഗ് ബൂത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നാഗാലാന്‍ഡിലെ തീവ്ര സംഘടനകള്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ജനങ്ങള്‍ കൂട്ടമായാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് 12 മണി വരെ ഏതാണ്ട് 37 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നാഗാലാന്‍ഡിന് പുറമെ മേഘാലയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലും 60 വീതം നിയമസഭാമണ്ഡലങ്ങളാണ് ഉള്ളത്.

ഈ മാസം 18ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ത്രിപുരയ്‌ക്കൊപ്പം മാര്‍ച്ച് മൂന്നിനാണ് ഇരുസംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.