കായല്‍ കയ്യേറ്റം: ജയസൂര്യയുടെ അപ്പീല്‍ തള്ളി

Tuesday 27 February 2018 5:33 pm IST

കൊച്ചി: കായല്‍ കയ്യേറ്റത്തില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് തള്ളിയത്. 

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ച്‌ ജയസൂര്യ അനധികൃതമായി കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ഇതു ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു ഭൂമി കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. നിര്‍മ്മാണത്തിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തെന്നാണ് പരാതി.

കായല്‍ കയ്യേറ്റകേസില്‍ അഞ്ചാം പ്രതിയാണ് ജയസൂര്യ. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.