ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച ആപ്പ് എംഎല്‍എയ്ക്ക് ജാമ്യമില്ല

Tuesday 27 February 2018 6:33 pm IST
ദേവ്ളി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ, താന്‍ യുവാവാണെന്നും അടുത്തിടെ വിവാഹം കഴിച്ചിട്ടേ ഉള്ളുവെന്നും മറ്റും ജാമ്യം നല്‍കണമെന്നും മറ്റും അപേക്ഷിച്ചു.
"undefined"

ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ മുഖ്യമന്ത്രി കേജ്രിവാളിന്റെ സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ച ആപ്പ് എംഎല്‍എ പ്രകാശ് ജര്‍വാളിന് ജാമ്യം കിട്ടിയില്ല. ദേവ്ളി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ, താന്‍ യുവാവാണെന്നും അടുത്തിടെ വിവാഹം കഴിച്ചിട്ടേ ഉള്ളുവെന്നും മറ്റും ജാമ്യം നല്‍കണമെന്നും മറ്റും അപേക്ഷിച്ചു. എന്നാല്‍, 56 വയസുള്ള ഒരാളുടെ മാന്യതയെയാണ് പരസ്യമായി അവഹേളിച്ചതെന്ന് ജാമ്യം നിഷേധിച്ച് ദല്‍ഹി പ്രത്യേക ജഡ്ജ് അഞ്ജ ബജാജ് ചന്ദന ഉത്തരവില്‍ പറഞ്ഞു.

ഫെബ്രുവരി 19ന് അര്‍ദ്ധ രാത്രിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിക്കുകയായിരുന്നു. അവരില്‍ ജര്‍വാളിനെയും അമാനുള്ളാ ഖാനെയുമാണ് 22 ന് അറസ്റ്റ് ചെയ്തത്. അമാനുള്ള ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണനക്ക് വന്നിരുന്നില്ല. 

23 ന് രണ്ടു പേരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആക്രമിക്കില്ലെന്നുറപ്പു നല്‍കിയാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്ന് കേജ്‌രിവാളിന് കത്ത്

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.