പാക് വെടിവയ്പ്: രജൗരിയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Tuesday 27 February 2018 7:55 pm IST
വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് രജൗരി ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി അറിയിച്ചു.
"undefined"

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തുന്ന വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് രജൗരി ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി അറിയിച്ചു. 

രജൗരിയിലെ മഞ്ജകോട്ടയിലാണ് പാക് വെടിവയ്പ് രൂക്ഷം. ഇവിടെനിന്നും രണ്ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്നും ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു. രാവിലെ തന്നെ സ്‌കൂളില്‍നിന്നും കുട്ടികളെ അധികൃതര്‍ സുരക്ഷിതരായി വീടുകളില്‍ എത്തിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.