പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ഇന്ന്

Wednesday 28 February 2018 1:59 am IST


ആലപ്പുഴ: ചെങ്ങന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വിഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷനാകും. ചെങ്ങന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 6 കൗണ്ടറുകളാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ദ്യോഗസ്ഥര്‍ 6 കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ അപേക്ഷ സ്വീകരിച്ച് ടോക്കണ്‍ നല്‍കും. എറണാകുളം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്ദ്യോഗസ്ഥന്മാരെയാണ് സേവനത്തിനായി ചെങ്ങന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിയോഗിച്ചിരിക്കുന്നത്. എറണാകുളം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ അധികാര പരിധിയിലുള്ള ആറു ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് ഇവിടുത്തെ  സേവനം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.