മഹാരാഷ്ട്രയില്‍ വാഹനാപകടം: അഞ്ച് മരണം

Tuesday 27 February 2018 8:07 pm IST
"undefined"

മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരില്‍ ജീപ്പ് കാറിലിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സോലാപുര്‍-തുല്‍സാപുര്‍ ഹൈവേയില്‍ പുലര്‍ച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഹൈവേയുടെ ഓരത്തെ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം തെറ്റിവന്ന ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഹൈവേയില്‍ നിന്ന കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ ജീപ്പ് ഡ്രൈവര്‍ വാഹനം വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ജീപ്പിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുപോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.