വടക്കന്തറ വലിയവിളക്ക് വേല മഹോത്സവം മാര്‍ച്ച് 9ന്

Tuesday 27 February 2018 2:10 am IST

 ഇന്ന് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന താര നൃത്തോത്സവം, മാര്‍ച്ച് ഒന്നിന് രാകേഷ് ബ്രഹ്മാന്ദന്‍ നയിക്കുന്ന ഗാനമേള, രണ്ടിന് കണ്യാര്‍ കൊടിയേറ്റം, വൈകിട്ട് 7ന് കണ്യാര്‍കളി, മൂന്നിന് വൈകിട്ട് ഏഴിന് കണ്ണൂര്‍ താവം ഗ്രാമവേദിയുടെ നാടന്‍ശീലുകള്‍, നാലിന് മറിമായം ടീം നയിക്കുന്ന കോമഡി മെഗാഷോ, അഞ്ചിന് പത്തനംതിട്ട മുദ്രയുടെ ബാലെ, ആറിന് മ്യൂസിക് ഫ്യൂഷന്‍്, ഏഴിന് വൈകിട്ട് ഏഴിന് സമാപന സദസ്സ് തുടര്‍ന്ന് ഹരിഹരന്‍, സംഗീതസംവിധായകന്‍ പ്രകാശ് ഉള്ള്യേരി, ഡോ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടി. 

   എട്ടിന് രാവിലെ ദ്രവ്യകലശം, 10 മണിമുതല്‍ ഗജവീരന്മാരുടെ ചമയ പ്രദര്‍ശനം, മുന്‍കാലങ്ങളിലെ വേലയോടനുബന്ധിച്ചുള്ള ഫോട്ടോപ്രദര്‍ശനം ഇന്നേദിവസം നടക്കും. വലിയവിളക്ക് വേല ദിവസമായ ഒന്‍പതിന് രാവിലെ നാലിന് നടതുറക്കല്‍, ആറിന് നാഗസ്വര കച്ചേരി, ഏഴിന് ദേശക്കാരുടെ നിവേദ്യ ഉരുളി എഴുന്നള്ളിപ്പ്, 7.30ന് നഗരക്കാരുടെ നിവേദ്യ ഉരുളി എഴുന്നള്ളിപ്പ്, എട്ടിന് കാഴ്ചശീവേലി, തുടര്‍ന്ന് വെടിക്കെട്ട്, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജയും കൊട്ടിപാടി സേവയും, ഒരു മണിക്ക് തായമ്പക, 3.30ന് പകല്‍വേല ആരംഭത്തിന് നഗരത്തിലേക്കുള്ള എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് ഭജന, രാത്രി എട്ടിന് പകല്‍വേല കാവുകയറല്‍, പാണ്ടിമേളം, ഫാന്‍സി വെടിക്കെട്ട്, 10ന് കണ്ടിതുലാപ്പന്തല്‍ എഴുന്നള്ളിപ്പ്.

    10ന് പുലര്‍ച്ചെ 12ന് ത്രീബിള്‍ തായമ്പക, 2.30ന് രാത്രിവേല, കമ്പം കത്തിക്കല്‍, വെടിക്കെട്ട്, രാവിലെ എട്ട് മണിക്ക് ഈടുവെടി, ഉച്ചയ്ക്ക് 1.30ന് സിംഗിള്‍ തായമ്പക, പാണ്ടിമേളം, 12.30ന് ത്രി തായമ്പക എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.സുധീര്‍, സെക്രട്ടറി ബേബി ചെന്താമര, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍, പി.വി. മുരളീധരന്‍, ശ്രീറാംസ്വാമി എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.