ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് കടപ്പുറത്തുണ്ടായ അനുഭവം അട്ടപ്പാടിയിലും ഉണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പറഞ്ഞു അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന സായാഹ്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കിലോ അരിയുടെ പേരില്‍ ആദിവാസി കൊല ചെയ്യപ്പെടുമ്പോള്‍ 374 കോടിയുടെ അഴിമതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കേരളം ഭരിക്കുന്നു എന്ന് ഒര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളാണ് ഇതുപോലുള്ള സംഭവങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത്.
അക്രമികളെ സംരക്ഷിക്കുന്നതും സിപിഎം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ എല്‍.പി ജയചന്ദ്രന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ഡി. വിനോദ് കുമാര്‍,കെ.ജി കര്‍ത്ത റ്റി.സജിവ് ലാല്‍,എസ്. സാജന്,യു.കെ.സോമന്,ഗീത രാംദാസ്, സുമി ഷിബു എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: