മോര്‍ക്കുളങ്ങരയിലെ വീട്ടില്‍ മോഷണം: പ്രതി പിടിയില്‍

Wednesday 28 February 2018 2:00 am IST
ചങ്ങനാശ്ശേരി: മോര്‍ക്കുളങ്ങരയിലെ വീട്ടില്‍ മോഷണത്തിനു കയറിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കര കുളങ്ങരയില്‍ അനിലിനെ (31)യാണ് പോലീസ് പിടികൂടിയത്

 

ചങ്ങനാശ്ശേരി: മോര്‍ക്കുളങ്ങരയിലെ വീട്ടില്‍ മോഷണത്തിനു കയറിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കര കുളങ്ങരയില്‍ അനിലിനെ (31)യാണ് പോലീസ് പിടികൂടിയത്. 

മോര്‍ക്കുളങ്ങരയില്‍ ഞായറാഴ്ച പുലര്‍ച്ചെ മോഷണശ്രമത്തിനിടെ അഞ്ചു വയസ്സുകാരി ഉണര്‍ന്നു ബഹളം ഉണ്ടാക്കിയത് പരിഭ്രാന്തി പരത്തിയിരുന്നു. കുട്ടിയെ തട്ടിയെടുക്കാനാണ് മോഷ്ടാവ് എത്തിയതെന്നായിരുന്നു വാര്‍ത്ത പരന്നത്. വീടിന്റെ പിന്‍വാതില്‍ തള്ളി തുറന്ന് വീട്ടിനുള്ളില്‍ കടന്ന പ്രതി അഞ്ചു വയസ്സുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. 

ബഹളം കേട്ടുണര്‍ന്ന മുത്തച്ഛനും വീട്ടുകാരും ഇയാളെ പിടിക്കുന്നതിനായി പുറകെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. വീട്ടുകാര്‍ ഇയാളെക്കുറിച്ചുള്ള അടയാളങ്ങള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. അനില്‍ ഒരു മാസം മുമ്പാണ് ചങ്ങനാശ്ശേരിയില്‍ നടന്ന മൊബൈല്‍ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച നടത്തിയതുള്‍പ്പെടെ മറ്റു കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

പ്രിന്‍സിപ്പല്‍ എസ്‌ഐ മനു വി. നായര്‍, എസ്‌ഐ സി.കെ. ഓമനക്കുട്ടന്‍, സി പിഒമാരായ അജിത്ത് കുമാര്‍.കെ.കെ, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.