കനത്ത സുരക്ഷയില്‍ ചോദ്യപേപ്പറുകളെത്തി

Wednesday 28 February 2018 2:00 am IST
കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പറുകളെത്തി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 42 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി എത്തിച്ചിട്ടുള്ള ചോദ്യപേപ്പറുകള്‍ കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേക സുരക്ഷയോടെ സൂക്ഷിച്ചിരിക്കുകയാണ്.

 

കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പറുകളെത്തി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  42 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി എത്തിച്ചിട്ടുള്ള ചോദ്യപേപ്പറുകള്‍ കടുത്തുരുത്തി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേക സുരക്ഷയോടെ സൂക്ഷിച്ചിരിക്കുകയാണ്. 3,600 റോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതുന്നത് തലയോലപ്പറമ്പ് എജെ ജോണ്‍ സ്‌കൂളിലാണ്. 123 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 

16 ഗവണ്‍മെന്റ് സ്‌കൂളുകളും 24 എയ്ഡഡ് സ്‌കൂളുകളിലും രണ്ട് അണ്‍എയ്ഡഡ് സ്‌കൂളും രണ്ട് സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുമായി 1776 ആണ്‍കുട്ടികളും 1785 പെണ്‍കുട്ടികളുമടക്കം 3561 പരീക്ഷയെഴുതുന്നത്. 28, മര്‍ച്ച് ഒന്ന് തീയതികളിലായി പരീക്ഷാ ഭവനില്‍ നിന്നുമെത്തുന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ചോദ്യ പേപ്പറുകള്‍ തരം തിരിച്ച് ബന്ധപ്പെട്ട് സ്റ്റോറേജ് സെന്ററുകളിലേക്ക് മാറ്റും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.