ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അനുമോദനം നാളെ

Wednesday 28 February 2018 2:00 am IST
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ വിരണ്ട ആനപ്പുറത്തിരുന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അനുമോദിക്കും.

 

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ വിരണ്ട ആനപ്പുറത്തിരുന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അനുമോദിക്കും. നാളെ വൈകിട്ട് 7ന് ശ്രീമഹാദേവ ക്ഷേത്രം കല്ല്യാണ മണ്ഡപത്തിലാണ് പരിപാടിയെന്ന് ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ജി.മണിയന്‍ ആചാരി അറിയിച്ചു. അനീഷ് മോഹന്‍,സതീശന്‍, വിഷ്ണു, സനീഷ് സോമന്‍ എന്നിവരെയാണ് ക്ഷേത്രസംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ അനുമോദിക്കുന്നത്. ആറാട്ടുഘോഷയാത്രക്കിടെ കല്ല്യാണ മണ്ഡപത്തിന് സമീപം മാവേലിക്കര ഗണപതി എന്ന ആന ഇടയുകയായിരുന്നു. ആനപ്പുറത്ത് കുടപിടിച്ചിരുന്ന വൈറ്റില സ്വദേശി പ്രബിന്‍ എന്ന യുവാവിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത് 

    പ്രബിനെ കുലുക്കി വീഴ്ത്താന്‍ ആന പല തവണ ശ്രമിച്ചു. ഇതു കണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് മുന്നിലെ കല്യാണമണ്ഡപത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ കയറി വടം കെട്ടി പ്രബിനെ വലിച്ച് കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി. ചിതറി ഓടുന്നതിനിടെയില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിശ്വഹിന്ദു പരിഷത്തിന്റെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.