റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര മഹോത്സവം

Tuesday 27 February 2018 9:48 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര മഹോത്സവം മാര്‍ച്ച് 1 മുതല്‍ 4വരെ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വെങ്ങിലോട്ടില്ലം ഗിരീഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 1ന് രാവിലെ 4 മണിക്ക് ഗണപതിഹോമം, 10 മണിക്ക് വാദ്യഘോഷത്തോടെ കൊടിയേറ്റം, 10.30 മുതല്‍ ശ്രേഷ്ഠാചാര സഭയുടെ കാര്‍മ്മികത്വത്തില്‍ ഗായത്രി മഹായജ്ഞം എന്നിവ നടക്കും.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എ.എം.ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. എ.എം.ജയചന്ദ്രവാര്യര്‍ മട്ടന്നൂര്‍ ആദ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിക്കുന്ന ഓട്ടംതുള്ളല്‍, 2ന് രാവിലെ 8 മണി മുതല്‍ നാരായണീയ പാരായണം, 11 മണിക്ക് മലയിറക്കല്‍, 12 മണിമുതല്‍ ഊട്ടുസദ്യ, 4 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി 7 മണിക്ക് നൃത്തനൃത്ത്യങ്ങള്‍, 8 മണിക്ക് വില്‍കലാമേള, 3ന് രാവിലെ 8 മണി മുതല്‍ നാരായണീയ പാരായണം, ഉച്ചക്ക് മുത്തപ്പനെ മലയിറക്കല്‍, വൈകു. 4 മണിക്ക് മുത്തപ്പന്‍ വെള്ളാട്ട്, 5മണിക്ക് ഗുളികന്‍ വെള്ളാട്ടം, രാത്രി 7 മണി മുതല്‍ വിവിധ കലാപരിപാടികളും നൃത്തനൃത്ത്യങ്ങളും, 8.30ന് കാഴ്ചവരവ്, രാത്രി 11ന് കളിക്കപ്പാട്ട്, തുടര്‍ന്ന് ശ്രീമുത്തപ്പന്‍ ആരൂഢസ്ഥാനത്തിനിന്നും കലശംവരവ്, 4ന് പുലര്‍ച്ചെ 4 മണിക്ക് ഗുളികന്‍ തിറ, 5 മണിക്ക് തിരുവപ്പന എന്നിവയാണ് ഉത്സവ പരിപാടികള്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.