ചെറുപുഴ: സെന്റ് മേരീസ് ഹൈസ്കൂളില്‍ നാലാമത് ബാച്ച് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് പാസിംഗ് ഔട്ട് പരേഡ് നടന്നു. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടീ കമാന്റന്റ് ടി.കെ.സാഹുല്‍ സല്യൂട്ട് സ്വീകരിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, ചെറുപുഴ അഡീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍, പഞ്ചായത്തംഗം വി.രാജന്, പിടിഎ പ്രസിഡന്റ് സാജു പുത്തന്‍പുര, മുഖ്യാധ്യാപകന്‍ കെ.എം.തോമസ് എന്നിവര്‍ പ്രസംഗിച്ചു. എം.അശ്വിന് മെയിന്‍ കമാന്റ്ററും, അഖില രാജ് സെക്കന്റ് കമാന്ററും ആയിരുന്നു. സാരംഗ് സുരേഷ്, അനിറ്റ സാബു എന്നിവരെ മികച്ച കേഡറ്റുകളായി തിരഞ്ഞെടുത്തു. ഓരോ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും മറ്റ് വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും മാതൃകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കണ്ണൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി കമാന്റന്റ് ടി.കെ.സാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: