ചെറുപുഴ പാമ്പന്‍കല്ല് തുണ്ടിയില്‍ മുളപ്ര റോഡ് ഉദ്ഘാടനം ചെയ്തു

Tuesday 27 February 2018 9:49 pm IST

 

ചെറുപുഴ: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച ചെറുപുഴ പാമ്പന്‍കല്ല് തുണ്ടിയില്‍ മുളപ്ര റോഡ് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ജാനകി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് മുള്ളന്‍മട, കോമളവല്ലി, പഞ്ചായത്തംഗങ്ങളായ വിജേഷ് പള്ളിക്കര, ലളിത ബാബു, വി.കൃഷ്ണന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.സജീഷ്, ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.കെ.സുരേഷ്‌കുമാര്‍, രാജു ചുണ്ട, പി.ജെ.ഷാജഹാന്‍, അനില്‍ കുമാര്‍, ജോയി ജോസഫ് ചൂരനോലില്‍, കെ.വി.വിജയന്‍, തോമസ് പുളിക്കല്‍, സുരേഷ് കുമാര്‍, കെ.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.