കെ.സുധാകരനെതിരെ മുന്‍ സന്തതസഹചാരിയുടെ ഉപവാസം

Tuesday 27 February 2018 10:18 pm IST

 

കണ്ണൂര്‍: കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്റെ സമരത്തിനെതിരെ മുന്‍സന്തത സഹചാരിയുടെ ഉപവാസം. സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന പ്രശാന്ത് ബാബുവാണ് സ്റ്റേഡിയം കോര്‍ണറിലെ നെഹ്‌റു പ്രതിമയ്ക്ക് മുന്നില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഉപവാസ സമരമാരംഭിച്ചത്. 

ഷുഹൈബിന്റെ പേരില്‍ സുധാകരന്‍ നടത്തുന്നത് ഹൈ-ടെക് സമരമാണെന്ന് പ്രശാന്ത് ബാബു ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണ് സുധാകരന്‍ ഇപ്പോള്‍ നടത്തുന്ന സമരം. അക്രമം നടത്തുന്നതിന് പ്രേരണ നല്‍കാന്‍ മാത്രമേ സമരം കൊണ്ട് സാധിക്കു എന്നും പ്രശാന്ത് ബാബു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.