കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര പ്രതിഷ്ഠാദിന തിറ മഹോത്സവം ആരംഭിച്ചു

Tuesday 27 February 2018 10:19 pm IST

 

ഇരിക്കൂര്‍: കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര പ്രതിഷ്ഠാദിന തിറ മഹോത്സവം ആരംഭിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ കല്ല്യാട് വിഷ്ണു ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ നിറക്കല്‍ ഘോഷയാത്ര പുള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ആദരസഭ നടന്നു. റിട്ട. സൈനികരേയും റിട്ട. അധ്യാപകരേയും രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള അംഗീകാരം നേടിയ വളപട്ടണം സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ശ്രീജിത്ത് കോടേരിയയും ആദരിച്ചു. തുടര്‍ന്ന് അഡ്വ.എ.വി..കേശവന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. 

കല്ല്യാട് പടിഞ്ഞാറെകരയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളൂം പുന്നാട് പൊലിക കലാവേദിയുടെ നാടന്‍ പാട്ടരങ്ങും നടന്നു. ഇന്ന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പൂജാ കര്‍മ്മങ്ങള്‍ നടക്കും. വൈകുന്നേരം 6 മണിക്ക് തിറയാരംഭം (വെള്ളാട്ടം) നടക്കും. കല്ല്യാട് ശ്രീ പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്ര സമിതിയുടേയും സമന്വയ നായാട്ടുപാറയുടെയും ആഭിമുഖ്യത്തില്‍ തിരുവാതിരയും ഉണ്ടാകും. രാത്രി ്യു10 ന് നേര്‍ച്ചത്തിറ നടക്കും. മാര്‍ച്ച് 1 ന് നാളെ വൈകുന്നേരം 7 മണിക്ക് വെള്ളാട്ടങ്ങള്‍, തുടര്‍ന്ന് കല്ല്യാട് ശ്രീ ചന്ദ്രോത്ത് കണ്ടി മഠപ്പുരയില്‍ നിന്ന് നിശ്ചല ദൃശ്യങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കാഴ്ചവരവ് നടക്കും. തുടര്‍ന്ന് ആചാരവെടിക്കെട്ട്, 11 മണിക്ക് കണ്ണിക്കരിയന്‍, നേര്‍ച്ചത്തിറ, ഊര്‍പ്പഴശ്ശി, വേട്ടക്കൊരുമകന്‍ എന്നീ തെയ്യക്കോലങ്ങളും മാര്‍ച്ച് 2 ന് പുലര്‍ച്ചെ പുള്ളിവേട്ടക്കൊരു മകന്‍, ഭഗവതി തെയ്യക്കോലങ്ങളും കെട്ടിയാടും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.