ഷുഹൈബ് വധം : സാംസ്‌കാരിക പ്രതിരോധ സദസ്സ് നടത്തും

Tuesday 27 February 2018 10:19 pm IST

 

കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംഘടിപ്പിക്കുന്ന സാംസ്‌കാരികസദസ് ഇന്ന്. വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ 'വാളല്ലെന്‍ സമരായുധം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രതിരോധ സദസ്സില്‍ സിനിമാ താരങ്ങളായ മാമുക്കോയ, ജോയ് മാത്യു, സാഹിത്യകാരന്‍മാരായ യു.കെ.കുമാരന്‍, പി.സുരേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. 3 മണിക്ക് പ്രമുഖ ചിത്രകാരന്‍മാര്‍ വരയുടെ പ്രതിഷേധം നടത്തും. തുടര്‍ന്ന് കവിതയുടെ പ്രതിഷേധം, പാട്ടിന്റെ പ്രതിഷേധം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.