കഞ്ചാവുമായി ആറുപേര്‍ പിടിയില്‍

Wednesday 28 February 2018 2:00 am IST

ആലുവ: എടത്തലയ്ക്ക് സമീപം മൂന്ന് കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയില്‍. ചുണങ്ങംവേലി പള്ളിപ്പറമ്പില്‍ സുരേഷ് (39), ചുണങ്ങംവേലി പുഷ്പനഗര്‍ കോളനിയില്‍ ഉമ്മര്‍ ഫറൂഖ് (21), പുക്കാട്ടുമുകള്‍ കോളനിയില്‍ സുനില്‍കുമാര്‍ (38), അയല്‍വാസി ഷിഹാബ് (39), എടത്തല തൈക്കാവ് കക്കടംമ്പിള്ളി രഞ്ജിത്ത് (26), കുഞ്ചാട്ടുകര നെല്ലിക്കല്‍ രഞ്ജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴരയോടെ നര്‍ക്കോട്ടിക്ക് സെല്‍ എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്തിയ ഇന്‍ഡിക്ക കാറിന് അകമ്പടിപോയ രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ നേതൃത്വത്തില്‍ കമ്പത്ത് നിന്നും വാങ്ങിയ നാല് കിലോ കഞ്ചാവില്‍ വില്‍പ്പന കഴിഞ്ഞ് അവശേഷിക്കുന്നവയാണ് പിടിച്ചെടുത്തത്. ഷിഹാബ് ട്രെയിനില്‍ അനധികൃത ചിപ്‌സ് കച്ചവടക്കാരനാണ്. ട്രെയിനിലെ ചില അനധികൃത കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയും ഇയാള്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. എടത്തല പ്രിന്‍സിപ്പള്‍ എസ്‌ഐ സ്റ്റെപ്‌റ്റോ ജോണ്‍, എഎസ്‌ഐമാരായ പുഷ്പരാജന്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.