വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി

Wednesday 28 February 2018 3:55 am IST

ഭോപ്പാല്‍: ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ വീരമൃത്യുവരിക്കുന്ന മധ്യപ്രദേശിലെ സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന്  മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

വീരമൃത്യുവരിച്ച സൈനികന്റെ രക്ഷിതാക്കള്‍ക്ക് മാസം 5000 രൂപ വീതം പെന്‍ഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊറീനയില്‍ നടന്ന ഷഹീദ് സ്മാരകത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭാരതമാതാവി'ന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ പോരാടുന്ന മധ്യപ്രദേശിലെ സൈനികരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. 

ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരും പങ്കെടുത്തു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ചൗഹാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.