വീട്ടമ്മയുടെ ദുരൂഹ മരണം കൊലപാതകമെന്ന് സംശയിക്കുന്നെന്ന്

Wednesday 28 February 2018 2:00 am IST

പനങ്ങാട്: ചാത്തമ്മയില്‍ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരന്‍. തൂങ്ങി മരണമാണെന്നായിരുന്നു പോലീസ് നിഗമനം. കിഴക്കേ ചാത്തമ്മ ദ്വീപില്‍ നടുപ്പറമ്പില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ജെസ്സിവര്‍ഗ്ഗീസി(52)നെയാണ്  വീടിന്റെ പിന്നാമ്പുറത്ത് മരിച്ച നിലയില്‍കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നിരുന്നു. 

സഹോദരിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയമുള്ളതായി ജസ്സിയുടെ ഇളയ സഹോദരന്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ കമ്മിറ്റിയംഗം ബ്രിട്ടോ ആന്റണി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ബുധനാഴ്ച്ച രാത്രിയാണ് വീട്ടുവളപ്പില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ ജെസ്സിയെ കണ്ടെത്തിയത്.   കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നപ്പോള്‍ ജെസ്സി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. പ്രാര്‍ത്ഥനകഴിഞ്ഞ് ജെസ്സിയെ തിരക്കിയെങ്കിലും മുറിക്കകത്തും, മുറ്റത്തും കണ്ടില്ല. പിന്നീട് വീടിന്റെ പുറകുവശത്ത് വെളിച്ചമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.  കമഴ്ന്നു കിടന്നിരുന്ന മൃതദേഹം ഇളം ചുവപ്പ് നിറമുളള നനഞ്ഞ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞു ചുറ്റിയ നിലയിലായിരുന്നു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടി കൂടിയവരാണ് ജസ്സിയെ മലര്‍ത്തി കിടത്തിയത്. വലത്തെ ചെവിയുടെ ഭാഗത്തും മൂക്കിലും രക്തമുണ്ടായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.