ന്യൂദല്‍ഹി: ഒഴിവുള്ള ബെര്‍ത്തുകള്‍ വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള സ്ത്രീ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും നല്കാന് റെയില്‍വേ തീരുമാനിച്ചു. ആദ്യം വനിതകള്‍ക്കാകും നല്‍കുക. അതിനു ശേഷം മുതിര്‍ന്ന പൗരന്മാര്ക്കും. ഇക്കാര്യം കാട്ടി റെയില്‍വേ ബോര്‍ഡ് ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഒഴിവുള്ള ബെര്ത്തുകള്ആദ്യം വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്കാകും നല്‍കുക, പിന്നെ മുതിര്‍ന്ന പൗരന്മാര്ക്കും. യാത്രക്കിടെ ബെര്‍ത്ത് ഒഴിവുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അവ നല്കാന് ടിടിഇമാരെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.
കടലാസ് രഹിതം
മാര്‍ച്ച് ഒന്നു മുതല്‍ റെയില്‍വേ കടലാസ് രഹിതമാക്കും. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഒട്ടിക്കില്ല. ടിക്കറ്റ് വിവരങ്ങള്‍ അറിയാന്‍ മറ്റ് പല മാര്‍ഗങ്ങള്‍ ഉള്ളതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: