നീരവിന്റെ 1322 കോടിയുടെ പുതിയ തട്ടിപ്പ് പുറത്ത്

Wednesday 28 February 2018 3:52 am IST
"undefined"

മുംബൈ: വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മേഹുല്‍ ചോക്‌സിയും ചേര്‍ന്ന് 1322 കോടി രൂപയുടെ തട്ടിപ്പ് കൂടി നടത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെളിപ്പെടുത്തല്‍. ഇതോടെ  അനധികൃത ഇടപാടുകളിലൂടെ  മൊത്തം 12622 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് കൈക്കലാക്കിയത് . തിങ്കളാഴ്ച അര്‍ധരാത്രി മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ചിനോടാണ് ബാങ്ക് ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. 

തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിദേശത്തുള്ള ബാങ്ക് ബ്രാഞ്ചുകളില്‍ കൂടി അന്വേഷണം നടത്തിയതില്‍ നിന്നാണ് അനധികൃത ഇടപാടുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ കണ്ടെത്താനായത്.  നീരവ് മോദിയും ബന്ധുവും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സംബന്ധിച്ച  ആദ്യ വിവരം പുറത്ത് വന്നത് ഫെബ്രുവരി പതിനാലാം തിയതിയായിരുന്നു. വായ്പ എടുത്തവര്‍ തുക തിരിച്ചടക്കാതായപ്പോഴാണ് വിദേശ ബ്രാഞ്ചുകളും തട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അതേസമയം നീരവും കൂട്ടാളിയും ചേര്‍ന്ന് ഇന്ത്യയുടെ പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്ത തുക 20000 കോടി കവിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.