ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം സെയ്രാജ് ബഹുത്തുളയെ രാജസ്ഥാന് റോയല്‍സ് സ്പിന്‍ ബൗളിങ് കോച്ചായി നിയമിച്ചു.
മുംബൈയുടെ കളിക്കാരനായ ബഹുത്തുളെ ലെഗ് സ്പിന്നറാണ്.118 ഒന്നാം ക്ലാസ് മത്സരങ്ങളില്‍ 630 വിക്കറ്റ് നേടിയിട്ടുണ്ട്. 26 ശതമാനമാണ് ശരാശരി. ഒമ്പതു സെഞ്ചുറിയുള്‍പ്പെടെ 6176 റണ്‍സും നേടിയിട്ടുണ്ട്.
നിലവില്‍ ബംഗാളിന്റെ കോച്ചാണ്. ബഹുത്തുളയുടെ ശിക്ഷണത്തില്‍ ബംഗാള്‍ ടീം രഞ്ജിട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.
റോയല്‍സിന്റെ കോച്ചായതില്‍ സന്തോഷമുണ്ട്്. ടീമിന്റെ ഉപദേശകനായ ഷെയ്ന് വോണിനൊപ്പം ജോലിചെയ്യാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നുയെന്ന് ബഹുത്തുള പറഞ്ഞു. സുബിന് ബറൂച്ചയാണ് റോയല്‍സിന്റെ മുഖ്യ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: