ഡമാസ്കസ്: സിറിയയില്‍ രാസായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഉത്തരകൊറിയ സഹായം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രാസായുധ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും ഉത്തരകൊറിയ നല്‍കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. യുഎസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.
ആസിഡ് പ്രതിരോധ ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് വിവരം. സിറിയന്‍ ആയുധ നിര്‍മാണവും ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധന്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: