മുംബൈ: ചലച്ചിത്ര നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകള്‍. മുംബൈയിലെ പവന് ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടക്കുക.
രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇവിടെനിന്നും ഉച്ചയ്ക്ക് രണ്ടോടെ വിലാപയാത്രയായാണ് സെമിത്തേരിയിലേക്ക് കൊണ്ടുപോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: