നിയമസഭയില്‍ പ്രതിഷേധം; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

Wednesday 28 February 2018 10:33 am IST
രാഷ്ട്രീയ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിനവും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു നിയമസഭാ നടപടികള്‍ അലങ്കോലമായി. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
"undefined"

തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിനവും പ്രതിപക്ഷ പ്രതിഷേധം.  പ്രതിഷേധത്തെ തുടര്‍ന്നു നിയമസഭാ നടപടികള്‍ അലങ്കോലമായി. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. 

രാഷ്ട്രീയ കൊലപാതകങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. 

അതേസമയം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അവസരമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഈ ആവശ്യം അംഗീരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തര വേള അവസാനിക്കുന്നതുവരെ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു.

ഇന്നലെ ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ മുഖം മറച്ച് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഇത് ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും ഇത്തരമൊരു സ്ഥിവിശേഷം ഇന്ന് ഉണ്ടാവരുതെന്നുമുള്ള സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ചാണ് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ സഭയില്‍നിന്ന് ഇങ്ങിപ്പോകുന്ന പ്രതിഷേധ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.