ഫെഡറർക്ക് ലോറസ് സ്‌പോർട്‌സ് മാൻ ഒഫ് ദി ഇയർ പുരസ്‌കാരം

Wednesday 28 February 2018 11:24 am IST
"undefined"

മൊണാക്കോ: ടെന്നീസ് താരം റോജർ ഫെഡറർ ഈ വർഷത്തെ ലോറസ് സ്‌പോർട്‌സ് മാൻ ഒഫ് ദി ഇയർ പുരസ്‌കാരത്തിനർഹനായി.  ടെന്നീസ് താരം റാഫേൽ നദാലിനെയും ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്നിലാക്കിയാണ് ഫെഡറർ കായിക ലോകത്തിന്റെ നെറുകയിലെത്തിയത്.

പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും സ്വന്തമാക്കിയ ഫെഡറർ അഞ്ചുവർഷങ്ങൾക്കേ ശേഷം വീണ്ടും ഒന്നാം റാങ്കിൽ എത്തിയിരിക്കുന്നത്. ഫെഡററുടെ ആറാം ലോറസ് ലോക കായിക പുരസ്‌കാരമാണിത്. 

സ്‌പോർട്‌സ് വുമൺ ഒഫ് ദി ഇയർ പുരസ്‌കാരം യു.എസ് താരം സെറീന വില്യംസിനാണ്. വിംബിൾഡൺ ചാമ്പ്യൻ ഗർബിൻ മുഗുരുസ, നീന്തൽ താരം കെറ്റി ലെൻഡെക്കി, അത്ലറ്റിക്ക് താരം ആലിസൺ ഫെലിക്‌സ് എന്നിവരെ മറികടന്നാണ് സെറീന പുരസ്‌കാരം നേടിയത്. എട്ടാഴ്ച ഗർഭിണിയായിരിക്കെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിച്ച താരം കിരീടം സ്വന്തമാക്കിയിരുന്നു. സെറീനയുടെ നാലാം പുരസ്‌കാരനേട്ടമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.