മധുവിന്റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Wednesday 28 February 2018 2:05 pm IST
"undefined"

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 

പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജസ്റ്റിസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്. അതേസമയം, മധു കൊലക്കേസിലെ ഹൈക്കോടതി ഇടപെടല്‍ സര്‍ക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്.

മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയേയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.