മധുവിന്റെ കൊലപാതകം; എ ബി വി പിയുടെ കാല്‍നടയാത്ര ആരംഭിച്ചു

Wednesday 28 February 2018 2:28 pm IST
"undefined"

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട  സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എ.കെ ബാലന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പിയുടെ നേതൃത്വത്തില്‍ കാല്‍നടയാത്ര ആരംഭിച്ചു. രാവിലെ അട്ടപ്പാടിയില്‍ നിന്ന് ആരംഭിച്ച യാത്ര മാര്‍ച്ച് രണ്ടിന് മന്ത്രിയുടെ പാലക്കാട്ടെ വസതിക്കു മുന്നില്‍ സമാപിക്കും.

എ ബി വി പി സംസ്ഥാന സെക്രട്ടറി പി ശ്യംരാജ് ആണ് കാല്‍നട യാത്രക്ക് നേതൃത്വം നല്‍കുന്നത്. ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗത്തിലെ അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എ ബി വി പി ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.