എംടി രമേശിനെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു

Wednesday 28 February 2018 2:38 pm IST
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ എംടി രമേശിനെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു. തെളിവുകളില്ലെന്ന് വ്യക്തമായതിനാല്‍ രമേശിനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ലോകായുക്ത വ്യക്തമാക്കി
"undefined"

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ എംടി രമേശിനെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു. തെളിവുകളില്ലെന്ന് വ്യക്തമായതിനാല്‍ രമേശിനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ലോകായുക്ത വ്യക്തമാക്കി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ടി എന്‍ മുകുന്ദന്‍ നല്‍കിയ പരാതിയിലാണ് വിഷയത്തില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പരാതി നല്‍കിയ ഇയാള്‍ക്കും രമേശിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ല.

മെഡിക്കല്‍ കോളേജിനുള്ള അനുമതിക്ക് കോടികള്‍ കോഴവാങ്ങിയെന്ന പേരില്‍ പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത കേസെടുത്തത്. വിഷയം പുറത്തു വന്ന ഉടനെ ബിജെപി അന്വേഷണക്കമ്മീഷനെ നിയമിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന് ബിജെപി തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു.

ബിജെപി അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എംടി രമേശിന്റെ പേരില്ലെന്ന് ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടല്ല തങ്ങള്‍ നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.