ശ്രീദേവിക്ക് രാജ്യത്തിന്റെ വിട

Wednesday 28 February 2018 3:15 pm IST
"undefined"

മുംബൈ: പ്രശസ്ത നടി ശ്രീദേവിക്ക് രാജ്യത്തിന്റെ വിട. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി സ്ഥലത്തെത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. പ്രമുഖ താരങ്ങളെല്ലാവരും തന്നെ ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  എത്തിയവരില്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്‌ബോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുന്നിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്‌നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.

ചുമന്ന പട്ടുസാരി ഉടുപ്പിച്ച മൃതദേഹത്തില്‍ ആദരസൂചകമായി ത്രിവര്‍ണപതാക പുതപ്പിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്‍ കപൂര്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ മൃതദേഹത്തിനൊപ്പമുണ്ട്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടു വരുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. 

ശനിയാഴ്ചയാണ് ദുബായിലെ ഹോട്ടലില്‍ വച്ച് ശ്രീദേവി മരണപ്പെടുന്നത്. ബാത്ത്ടബില്‍ യാദൃശ്ചികമായി മുങ്ങിമരിച്ചതാണെന്ന് ദുബായ് പോലീസ് കണ്ടെത്തി. മൂന്ന് ദിവസത്തെ അസന്ദിഗ്ദാവസ്ഥകള്‍ക്ക് ശേഷം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രത്യേക വിമാനത്തില്‍ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.