കരുനാഗപ്പള്ളി: പ്രതികൂല കാലാവസ്ഥയിലും പതറാതെ കരുത്താര്‍ജിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസംഘടനാ സെക്രട്ടറി സി.ബാബു.കരുനാഗപ്പള്ളിയില്‍ നടന്ന കൊല്ലം ഗ്രാമജില്ലാ കാര്യാലയനിര്മ്മാണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസവും, ഇസ്ലാമിക തീവ്രവാദവും, ക്രിസ്ത്യന്‍ മതപരിവര്ത്തന്നവും ഉള്‍പ്പെടെ രാഷ്ട്രവിരുദ്ധശക്തികള്‍ സജീവമായ ഈ കാലഘട്ടത്തില്‍ ഇത്തരം അധാര്മ്മികശക്തികളെ ഒറ്റപ്പെടുത്താനും ചെറുത്തു തോല്പ്പിക്കാനുമുള്ള ശക്തിയാണ് സംഘം. ത്യാഗത്തിലൂടെയും കഷ്ടതയിലൂടെയും വളര്‍ന്നുവന്ന പ്രസ്ഥാനമായ സംഘത്തിന് രാഷ്ട്രവിരുദ്ധശക്തികളെ തച്ചുതകര്‍ക്കാനുള്ള ശക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സംഘചാലക് ആര്.അപ്പുക്കുട്ടന്‍പിള്ള, താലൂക്ക് സംഘചാലക് ആര്.മോഹനന്, വിഭാഗ് കാര്യവാഹ് പ്രതാപന്, ജില്ലാ സഹകാര്യവാഹ് രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: