പ്രതികളെ പിടികൂടുന്നത് വരെ സമരമെന്ന് സമുദായ കൂട്ടായ്മ

Wednesday 28 February 2018 3:29 pm IST

 

 

പുനലൂര്‍: പ്രവാസിയായ മരണപ്പെട്ട സുഗതന്റെ ആത്മഹത്യയിലേക്ക് നയിച്ചവരെ അറസ്റ്റു ചെയ്യുന്നതുവരെ സമരം തുടരുമെന്ന് വിശ്വകര്‍മ്മ സമുദായകൂട്ടായ്മ സംസ്ഥാന രക്ഷാധികാരി വി.രാജേന്ദ്രന്‍. ഇന്നലെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്യണം. കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം രൂപ സഹായധനം അനുവദിക്കണമെന്നും വര്‍ക്‌ഷോപ്പ് പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും പറഞ്ഞു. സുഗതന്‍ ഇവിടെ എത്തിയത് ഹോട്ടലോ, റിസോര്‍ട്ടോ പണിയാനല്ല. മാറി മാറി പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങിയ പ്രവാസിയുടെ ജീവിതം ആത്മഹത്യയില്‍ എത്തിച്ചത് തൊഴിലാളി വര്‍ഗപാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരാണെന്നും പറഞ്ഞു. 

ടിബി ജംഗ്ഷനില്‍ നിന്ന് നഗരംചുറ്റി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത സംഘത്തെ സ്റ്റേഷന് മുന്നില്‍ തടഞ്ഞു. പ്രകടനത്തിന് വിശ്വകര്‍മ്മ മഹിളാകൂട്ടായ്മ സംസ്ഥാന ജന.സെക്രട്ടറി ജയശ്രീ ബാബു, എം.ആര്‍. മുരളി, വി.ഗോപാലകൃഷ്ണന്‍ എന്‍.അനുരാജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആറന്മുള രാമചന്ദ്രന്‍ആചാരി, ജില്ലാകമ്മറ്റി അംഗം എസ്.ഗോവിന്ദരാജ്, സി.എന്‍. ഗോപി, ബാബുജി എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.