ഇന്ത്യ 7.6 ശതമാനം വളരുമെന്ന് മൂഡീസ്

Thursday 1 March 2018 2:11 am IST
"undefined"

ന്യൂദല്‍ഹി: 2018 ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.6% ആയിരിക്കുമെന്ന് മൂഡിസ് നിക്ഷേപക സേവന സ്ഥാപനത്തിന്റെ പ്രവചനം. 2019ലെ  വളര്‍ച്ചാ നിരക്ക്  7.5 ശതമാനമായിരിക്കും  എന്നും നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവ നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് സാമ്പത്തിക വളര്‍ച്ച 7.6 %മാകുന്നത് എന്നും മൂഡീസ് അറിയിച്ചു.

2016ില്‍ നോട്ട് നിരോധനവും കഴിഞ്ഞ വര്‍ഷം ചരക്ക് സേവന നികുതിയും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ നേരിയ സാമ്പത്തിക പ്രശ്‌നത്തില്‍  നിന്ന് ഇന്ത്യ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മൂഡിസ് വ്യക്തമാക്കിയത്. 2018-2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലെ ചില പദ്ധതികള്‍ ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.