30 പീഡനക്കേസുകളിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

Thursday 1 March 2018 2:07 am IST
"undefined"

സേലം: മുപ്പതോളം പീഡന-കൊലപാതകക്കേസുകളിലെ പ്രതി എം ജയശങ്കറിനെ (സൈക്കോ ശങ്കര്‍) ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 30 പീഡനക്കേസുകളും 15 കൊലപാതകക്കേസുകളും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇയാളുടെ പേരിലുണ്ട്. സൈക്കോ ശങ്കര്‍ എന്ന പേരില്‍ കന്നട ഭാഷയിലിറങ്ങിയ സിനിമ ഇയാളെ കുറിച്ചുള്ളതായിരുന്നു.

ജയിലിനുള്ളില്‍രാവിലെ 2.15ഓടെ ചോരയില്‍ മുങ്ങി കിടക്കുന്നത് കണ്ട സഹതടവുകാര്‍ ഉടന്‍ ജയില്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്ലേഡുകൊണ്ട് കഴുത്ത് മുറിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ജയിലധികൃതര്‍ പറഞ്ഞു.

2013 സെപ്റ്റംബര്‍ അഞ്ചു മുതല്‍ പത്തുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു വരവെയാണ് ആത്മഹത്യ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഷേവിംഗ് ബ്ലേഡ് കണ്ടെടുത്തിട്ടുണ്ട്. ഇത് ബാര്‍ബറുടെ കൈയില്‍ നിന്നും മോഷ്ടിച്ചതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. 

2013 സെപ്ററംബര്‍ 1ന് ആയിരുന്നു സൈക്കോ ശങ്കറിന്റെ ജയില്‍ ചാട്ടം. വൈദ്യുത വേലിയുള്ള 30 അടി ഉയരമുള്ള മതിലും 15 അടി ഉയരമുള്ള ഉള്ളിലെ വാതിലുകളും കടന്നായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍. 

രക്ഷപ്പെട്ട് മൂന്ന് ദിവസത്തിനകം സൈക്കോ ശങ്കറിനെ പോലീസ് വീണ്ടും പിടികൂടി. പരപ്പന അഗ്രഹാര തടാകത്തിന് സമീപത്തുള്ള ബൊമ്മനഹള്ളി കുഡ്ലു ഗേറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 2009 ആഗസ്റ്റ് 23ന് തിരുപ്പൂരില്‍ പോലീസ് കോണ്‍സ്റ്റബില്‍ ജയമണിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ പിടിയിലായതോടെയാണ് പോലീസ് റെക്കോര്‍ഡുകളില്‍ സൈക്കോ ശങ്കറിന്റെ പേര് വരുന്നത്. ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇയാള്‍ പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.