കൊല്ലം: ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന വിദ്യാകിരണം പദ്ധതി പ്രകാരം ഏഴു ജില്ലകളില്‍ പണം അനുവദിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍മാര്‍ക്കാണ് ചുമതല.
തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകള്‍ക്ക് 6,37,500 രൂപ വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ക്ക് 4,27,500രൂപ വീതവും വയനാട് 5,65,000, കൊല്ലം 80,000രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ അനുവാദമില്ലാതെ പദ്ധതി പ്രകാരം 5,57,500രൂപ ചെലവഴിച്ച കൊല്ലം സാമൂഹ്യ നീതി ഓഫീസര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: