ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും

Thursday 1 March 2018 2:00 am IST

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല സമ്പൂര്‍ണ്ണ ഹരിതപൊങ്കാലയായി സംഘടിപ്പിക്കുന്നതിന് മേയര്‍ അഡ്വ.വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അന്നദാനം നടത്തുവരുടെയും കുടിവെള്ളം വിതരണം ചെയ്യുവരുടെയും യോഗത്തില്‍ തീരുമാനമായി. ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍തന്നെ ഭക്ഷണം വിതരണം ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ ഈ യോഗത്തില്‍ ധാരണയായി. നഗരസഭയിലേയ്ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും സംഭാവന നല്‍കാമെന്ന് വിവിധ സ്ഥാപനങ്ങളും വ്യക്തികളും അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 10.30 ന് പുത്തരിക്കണ്ടത്തെ പ്രകൃതി സൗഹൃദ വസ്തുക്കളുടെ പ്രത്യേക കൗണ്ടറില്‍വച്ച് മേയര്‍ ഇത് ഏറ്റുവാങ്ങും. പൊങ്കാലയില്‍ ഉപയോഗിക്കുന്ന ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ലഭ്യമാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.