വിളപ്പില്‍: റോഡിന് മധ്യഭാഗത്തായി മണ്‍തിട്ടയ്ക്ക് മുകളില്‍ നില്ക്കുന്ന വൈദ്യുതി തൂണ് അപകടക്കെണിയാകുന്നു. വിളപ്പില്‍ശാല – കാവുവിള റോഡില്‍ ഇഎംഎസ് അക്കാദമിക്ക് സമീപത്താണ് മൂന്നടി വ്യാസത്തില്‍ ഉയര്‍ന്നു നില്ക്കുന്ന മണ്‍തിട്ടയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് നിലകൊള്ളുന്നത്. റോഡിന്റെ പകുതിയോളം അപഹരിച്ചാണ് തൂണിന്റെ നില്‍പ്പ്. പുറ്റുമ്മേല്കോണത്തു നിന്ന് കാട്ടാക്കടയിലേക്ക് പോകുന്നവരുടെ എളുപ്പമാര്‍ഗമാണ് കാവുവിള റോഡ്.
പ്രധാനമന്ത്രി സഡക് യോജനയില്‍ ഉള്‍പ്പെടുത്തി 15 വര്‍ഷം മുന്‍പ് ഒരു വശത്തെ കുന്ന് ഇടിച്ചുതാഴ്ത്തിയാണ് റോഡിന്റെ വീതി കൂട്ടിയത്. അന്ന് കുന്നിന് മുകളില്‍ നിന്നിരുന്ന വൈദ്യുത തൂണിനെ സ്തൂപാകൃതിയില്‍ റോഡില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഈ വൈദ്യുതി തൂണാണ് ഇപ്പോള്‍ അപകട ഭീഷണിയുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: