അരൂര്‍: ചെമ്മീന്‍ പീലിങ്തൊഴിലാളികള് അരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പന്ത്രണ്ടാം വാര്‍ഡില്‍ കെഴുവിട്ടാ മൂലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ചെമ്മീന്‍ പീലിങ് ഷെഡ്പൂട്ടി സീല്‍ വച്ചതിനെ തുടര്‍ന്നാണ് സമരവുമായി സ്ത്രീ തൊഴിലാളികള്‍ എത്തിയത്. ഇന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അനധികൃതമായ പ്രവര്‍ത്തിച്ചിരുന്ന ചെമ്മീന്‍ പീലീങ് ഷെഡ് പഞ്ചായത്ത് അധികാരികള്‍ എത്തി പൂട്ടി സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: