തടി ലോറിക്ക് പിന്നില്‍ ടിപ്പറിടിച്ച് ഒരാള്‍ക്ക് പരിക്ക്

Thursday 1 March 2018 1:34 am IST


അരൂര്‍: തടിലോറിക്ക് പിന്നില്‍ ടിപ്പര്‍ ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. തടി ലോറി ഡ്രൈ വര്‍ തിരുവനന്തപുരം ആറ്റിങ്കല്‍ ശിവസന്നിധിയില്‍ അനുരാജിനാ(29) ണ് പരിക്കേറ്റത്.
  ഇയാളെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറ്റിങ്ങലില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ആലപ്പുഴ യില്‍ നിന്നും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
  ബുധനാഴ്ച പുലര്‍ച്ചേ 4നാലിന് ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനു സമീപമായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുന്‍ഭാഗം തകര്‍ന്നു. തടി ലോറിയുടെ കെട്ടഴിഞ്ഞ് താഴെ വീണു. ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.