മധുവിന്റെ മരണം തീരാകളങ്കം

Thursday 1 March 2018 2:00 am IST

 

കഴക്കൂട്ടം:  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമാണെന്ന് ഭാരതീയ വിചാരകേന്ദ്രം കഴക്കൂട്ടം സ്ഥാനീയ സമിതി വിലയിരുത്തി. ഉത്തരേന്ത്യയിലേക്ക് നോക്കി ചെറിയ സംഭവങ്ങളില്‍ പോലും പ്രതികരണ പ്രളയം സൃഷ്ടിക്കുന്ന സാംസ്‌കാരിക നായകര്‍ എന്നു പറയപ്പെടുന്നവര്‍ പുലര്‍ത്തുന്ന മൗനം ലജ്ജാകരമാണ്. ഇത്തരക്കാരുടെ കാപട്യം കേരളീയ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സമിതി അദ്ധ്യക്ഷന്‍ പ്രൊഫ.എന്‍. പ്രസന്നകുമാര്‍, സെക്രട്ടറി വി.ജി.സതീഷ് കുമാര്‍,  എസ്.വി.രാജേഷ്, രാജന്‍ തോപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.