ആടുഗ്രാമം പദ്ധതി തുണയായി നേട്ടവുമായി കുടുംബശ്രീ

Thursday 1 March 2018 1:36 am IST


ആലപ്പുഴ: കുടുംബശ്രീ മിഷനു കീഴിലുള്ള മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ആടുഗ്രാമം പദ്ധതിയിലൂടെ മികച്ച വരുമാനം കണ്ടെത്തിയിരിക്കുകയാണ് വിവിധ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍.
  കാര്‍ത്തികപ്പള്ളി വിനായക ആടുഗ്രാമം യൂണിറ്റിലെ അംഗങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി ആടു വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 2012ല്‍ ഇവര്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആടു വളര്‍ത്തുന്നതിനായി അഞ്ചു ദിവസത്തെ പരിശീലനം ലഭ്യമാക്കിയിരുന്നു. അജിത സതീശന്‍, സുധയമ്മ ബാബു, രാജേശ്വരി ശാന്തപ്പന്‍, സുമംഗല മദനന്‍, കുസുമം എന്നിവരടങ്ങുന്നതാണ് വിനായക ആടുഗ്രാമം യൂണിറ്റ്.
  ആടു വളര്‍ത്തലിന്റെ പ്രാരംഭ ഘട്ടത്തില്‍ ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ഓരോരുത്തര്‍ക്കും രണ്ടു ആടുകളെ വീതം ലഭ്യമാക്കിയിരുന്നു. കൂടാതെ വ്യക്തിഗതമായി അമ്പതിനായിരം രൂപയുടെ സബ്സിഡി ലോണും ഇവര്‍ക്കു ലഭ്യമാക്കിയിരുന്നു.
  ഇന്ന് ഇവരുടെ നേതൃത്വത്തിലുള്ള ഈ പദ്ധതി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഗ്രൂപ്പില്‍ 50ഓളം ആടുകളാണ് നിലവില്‍ ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.