കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2658 പോക്സോ കേസുകള്‍. തിരുവനന്തപുരത്താണ് കൂടുതല്‍ കേസുകള്‍. 362 കേസുകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 276 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോടാണ് രണ്ടാമത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 103 കേസുകള്‍.
2016ല്‍ 2122 കേസുകളും 2015ല്‍ 1583 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വന്ന സാഹചര്യത്തില്‍ 2012ലാണ് ‘പോക്സോ’ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സ്) ആക്ട് നിലവില്‍ വന്നത്.
കേസുകളുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം -362,
കൊല്ലം -261,
പത്തനംതിട്ട -105
ആലപ്പുഴ -131
കോട്ടയം -145
ഇടുക്കി -156
എറണാകുളം -251
തൃശ്ശൂര്‍ -187
പാലക്കാട് -193
മലപ്പുറം -217
കോഴിക്കോട് -276
വയനാട് -103
കണ്ണൂര്‍ -143
കാസര്‍കോട് -121
റെയില്‍വേ -07
പ്രതികരിക്കാൻ ഇവിടെ എഴുതുക: