മടമ്പം കോളേജില്‍ നാഷണല്‍ സയന്‍സ് ഡേ ആഘോഷിച്ചു

Wednesday 28 February 2018 9:03 pm IST

 

പയ്യാവൂര്‍: ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയേണ്‍മെന്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ നാഷണല്‍ സയന്‍സ് ഡേ ആഘോഷവും കോണ്‍ഫ്രന്‍സും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങ് കോളേജ് പ്രോ മാനേജര്‍ ഫാ.അബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. പികെഎം കോളേജ് ഓഫ് എജ്യുക്കേഷന്‍പ്രിന്‍സിപ്പാള്‍ ഡോ.ടി.എ.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റി തഡ്ജസ്റ്റ് പ്രൊഫസര്‍ ഡോ.എം.കെ.സതീഷ് കുമാര്‍, തലശേരി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ.കെ.പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന കോണ്‍ഫറന്‍സിന് ഡോ.എം.കെ.സതീഷ് കുമാര്‍, ഡോ.എം.പി.ബിന്ദു, ആശ പി പത്രോസ്, ഡോ.പി.അനീഷ്യ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തപ്പെട്ട പ്രബന്ധ അവതരണ മത്സരത്തില്‍ 26 പ്രബന്ധങ്ങള്‍ അവതരിക്കപ്പെട്ടു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.