മുഴപ്പിലങ്ങാട് ബീച്ചില്‍ പാരാമോട്ടോറിങ് ഫെസ്റ്റ് നാല് മുതല്‍

Wednesday 28 February 2018 9:04 pm IST

 

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചില്‍ പാരാമോട്ടോറിങ് ഫെസ്റ്റ് മാര്‍ച്ച് നാലിന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പിആര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡിടിപിസി കണ്ണൂര്‍, കേരള ടൂറിസം, വിശ്വാസ് ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 18 വരെയാണ് പാരാമോട്ടോറിങ്ങ് ഫെസ്റ്റ്. മുഴപ്പിലങ്ങാട് ബീച്ചിലെ പാരമോട്ടോറിങ് സാധ്യതകളും ടൂറിസം വികസന സാധ്യതകളും ലക്ഷ്യം വെച്ചാണ് സാഹസിക മേള സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം പാലക്കയം തട്ടില്‍ പാരാഗ്ലൈഡിങ്ങില്‍ പരീക്ഷണപ്പറക്കലും സംഘടിപ്പിക്കും. പാരാമോട്ടോറിങ്ങില്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നും ധര്‍മടം തുരുത്ത് വഴി കറങ്ങുന്നതിന് 4500 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. രണ്ട് ലൈസന്‍സ്ഡ് പൈലറ്റ്മാരുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ പറക്കല്‍ ഉാകും. 200-300മീറ്റര്‍ ഉയരത്തില്‍ പറക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. എഎസ്പി അരവിന്ദ് സുകുമാര്‍ ലോഗോ പ്രകാശനംചെയ്തു. ംംം.സമിിൗൃുള.രീാ എന്ന വെബ്‌സൈറ്റിലും 8589820011, 8589820021 എന്നീ നമ്പറിലും പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്താസമ്മേളനതില്‍ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.